image

Language

ഭാഷയും സാഹിത്യവും ഓരോ സംസ്കൃതികളുടേയും ജീവനാഡികളാണ്. കേവലം ആശയ വിനിമയത്തിന്റെ തലത്തിൽ മാത്രമല്ല, അതിലുമുപരിയായി ഉയർന്നു പറക്കുന്ന ധിഷണയുടെ നിരവധി മേഖലകളിൽ ഭാഷാപഠനവും സാഹിത്യ പഠനവും നിർണ്ണായക സ്ഥാനം വഹിക്കുന്നുണ്ട്.

നമ്മുടെ അനുഭവങ്ങൾക്കെല്ലാം പേരുകളുണ്ടായിരുന്നെങ്കിൽ സാഹിത്യം നമുക്ക് ആവശ്യമില്ലായിരുന്നു എന്ന് പ്രശസ്തമായ ഒരു വാചകമുണ്ട്. 

ജീവിതത്തെ സൂക്ഷ്മമായി നോക്കാനും അതിന്റെ ആന്തരികവും ബാഹ്യവുമായ സൗന്ദര്യത്തേയും സംഘർഷത്തേയും അറിയാനും സാഹിത്യം ഒരു ഉപാധിയാണ്. നവം നവങ്ങളായ അനുഭവങ്ങളിലൂടെ കാലത്തെ അടയാളപ്പെടുത്തുന്നതിൽ സാഹിത്യത്തിന്റെ പങ്ക് ചെറുതല്ല.

ഒരേസമയം സ്ഥൂലവും സൂക്ഷ്മവുമായ ഈ ലോകക്രമത്തെ ഒരു വ്യത്യസ്ത കോണിൽ നിന്ന് നോക്കാനുള്ള ഉൾപ്രേരണ എപ്പോഴും വിദ്യാർത്ഥികൾക്ക് അത് നൽകുന്നുണ്ട്.

മതിലുകൾ മറയ്ക്കാൻ മാത്രമുള്ളതല്ല അത് ഭേദിക്കാനുള്ളതുകൂടിയാണ് എന്ന് സ്വതന്ത്ര ചിന്തയിലൂടെ അത് നമ്മെ ഉണർത്തുന്നു.

നമ്മുടെ ജൈവീകമായ തുടിപ്പുകളെ അത് ചേർത്തുവെയ്ക്കുന്നു. പൈതൃകത്തിന്റെ വേരുകളെ അത് ബന്ധിപ്പിക്കുന്നു.

മനുഷ്യ സ്നേഹത്തിന്റെ വിഹായസ്സിലേക്ക് ഉയർന്നു പറക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

സാഹിത്യവും സംസ്കാരവും നമ്മുടെ നാടിന്റെ ഈടുവെപ്പാണ്. അത് പഠിക്കേണ്ടത് നമ്മുടെ തലമുറയുടെ അനിവാര്യതയുമാണ്.

 

Gallery

Contact Us

Ansar Womens College kunnamkulam Calicut Road, Perumpilavu,
Thrissur
Kerala 680519,

04885 284 912

04885 284 912

Gallery

© 2019, www.ansarwomenscollege.com, All Rights Reserved.
Website Powered by iDynasite from INI Technologies Pvt Ltd, India