മലയാളം വകുപ്പ് ലെറ്റേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ വായനാദിനാഘോഷം ആഘോഷപൂർവ്വം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയും സാഹിത്യബോധം ഉയർത്തുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു പ്രശസ്ത കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സാർ മുഖ്യാതിഥിയായി പങ്കെടുത്തത്. അദ്ദേഹം തന്റെ അനുഭവങ്ങളും സാഹിത്യചിന്തകളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു. കവിതകളിലൂടെ ജീവിതത്തിന്റെ സങ്കീർണ്ണതകളും സൗന്ദര്യവും എളുപ്പത്തിൽ അവതരിപ്പിക്കാനാകുന്ന രീതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണം വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനമായി. പരിപാടിയുടെ ഭാഗമായി വായനാമത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു പരിപാടിയെ വിജയകരമാക്കി. ഈ വായനാദിനാഘോഷം വിദ്യാർത്ഥികൾക്ക് വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും സാഹിത്യത്തിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനും സഹായകമായി

Address
Ansar Womens CollegePhone
04885 284 912© 2024, Ansar Womens College, All Rights Reserved.
Website Powered by Cloud Business Pages from INI Technologies Pvt Ltd., India, Kochi